Thursday, June 12, 2014

Brazil - Croatia അവലോകനം

ബ്രസീൽ വിജയിച്ചു - 3-1 നു ക്രൊയേഷ്യയെ തോൽപ്പിച്ചു. പക്ഷെ ഒരു ലോക ചാമ്പ്യന് പറ്റിയ ജയം ആണോ അത് എന്ന് ചോദിച്ചാൽ അല്ല. ക്രൊയേഷ്യയെക്കാൾ ഒട്ടും മെച്ചമായിരുന്നില്ല ബ്രസീലിന്റെ കളി. 

ആദ്യത്തെ ഗോൾ ക്രൊയേഷ്യയുടെ ഭാഗ്യവും മർസെലൊയുടെ ദൗർഭഗ്യവും ആയിരുന്നു. പക്ഷെ പിന്നീട് നടന്നെതല്ലാം ക്രൊയേഷ്യയുടെ ദൌർഭാഗ്യം തന്നെ. 

ലൂക്കാ മോർദ്രിച്ചിനെ മനപ്പൂർവ്വം മുഖത്ത്തിനിടിച്ച നെയ്മർ വെറും മഞ്ഞ കാർഡിൽ ഒതുങ്ങിയപ്പോൾ അവർക്ക് ആദ്യത്തെ ഭാഗ്യം. ചുവപ്പ് കാർഡു കിട്ടേണ്ടിയിരുന്ന ആ ഫൌൾ ബ്രസീലിന്റെയും നെയ്മരിന്റെയും സമ്മർദ്ദത്തെ തുറന്നു കാണിക്കുന്നു.

ഫ്രെഡിനെ ഫൌൾ ചെയ്തതിന് അനുവദിച്ച പെനാൽറ്റി അനാവശ്യമായിരുന്നു. വളരെ പാട് പെട്ടു നെയ്മർ ഒരു സൈഡിൽ നിന്നും വന്നു മറുസൈഡിൽ ചെന്ന് ഇടയ്ക്കു ചുവടുകൾ കുറുക്കി എന്ത് വില കൊടുത്തും ഗോൾ ആക്കാൻ ശ്രമിച്ചിട്ടും ഗോളിയുടെ കൈയ്യിൽ തട്ടിയാണ് അത് ഗോൾ പോസ്റ്റിൽ കയറിയത്. ഒരു വേൾഡ് ക്ലാസ് പ്ലെയറിന്റെ ക്ലാസിനുപരി തെരുവോര പന്തുതട്ടലിന്റെ സംസ്കാരം ആണ് അവിടെ കണ്ടത്.

പിന്നീട് ക്രൊയെഷ്യക്ക് കിട്ടേണ്ടിയിരുന്ന ഒരു ഗോൾ അതിനു തൊട്ടു മുംപായി ഒരു തെറ്റായി വിളിച്ച ഫൌൾ കാരണം നഷ്ടപെട്ടു. 

പക്ഷെ മൂന്നാമത്തെ ഗോൾ, ഓസ്കാറിന്റെ വളരെ മനോഹരമായ ഒരു ഫിനിഷ് അതിലുണ്ടായിരുന്നു. 

ചുരുക്കത്തിൽ പറഞ്ഞാൽ പ്രതീക്ഷിച്ച നിലവാരം ഇല്ലാതിരുന്ന ഒരു കളി, റഫറിയുടെ മോശം തീരുമാനത്തിൽ രക്ഷപെട്ട ബ്രസീൽ.   

വളരെ നന്നായി കളിച്ചത് ലൂക്കാ മോദ്രിച്ച്, വളരെ നല്ല ഫിനിഷിലൂടെ ക്ലാസ് കാണിച്ചത് ഓസ്കാർ. മാർസെലോ, ലൂയിസ്, ഡാനി ആലവിസ് എന്നിവരും നന്നായി കളിച്ചു. 

ക്രോയേഷ്യ നാന്നാ യി കളിച്ചു, റഫറിയുടെ സഹായത്തോടെ ബ്രസീൽ വിജയിച്ചു. 


Brazil - Croatia ഒരു മുൻവിധി

കാൽപന്തുകളിയുടെ ചാരുതയും, പ്രതീക്ഷയുടെ ഭാരവും, താരങ്ങളുടെ തിളക്കവുമായി ബ്രസീൽ ഇന്ന് നേരിടുന്നു ക്രൊയേഷ്യയെ. ബുദ്ധിയെക്കാൾ ഉപരി വികാരപരമായി കളിക്കുന്നവരെങ്കിലും, ചെറിയ ഒരു മുൻ‌തൂക്കം ബ്രസീലിനു ഉണ്ടെന്നു പറയണം. നമ്മെ പോലെ ഒരു ശരാശരി മൂന്നാം ലോക രാജ്യം എന്ന നിലക്ക്, ജയിച്ചാൽ പൂ കൊണ്ട് മൂടുകയും തോറ്റാൽ എറിഞ്ഞോടിക്കുകയും ചെയ്യുന്ന ഒരു ജനതയുടെ പിൻബലം അവര്ക്ക് നേരിയ സമ്മർദ്ദം ഉണ്ടാക്കുന്നു എന്നതും വാസ്തവം. അതെ സമയം പരാജയപ്പെട്ടു ചെല്ലുന്പോളും വീരയോദ്ധാക്കളെ പോലെ സ്വീകരിക്കുകയാണ് ക്രൊയെഷ്യക്കാർ ചെയ്യാറ്.

ടീം ബ്രസീൽ 

കോച്ച്  - ലൂയിസ് ഫിലിപ് സ്കൊളാരി 

ഗോൾ കീപ്പർ 

34 കാരനായ കഴിഞ്ഞ, ലോകകപ്പിൽ  ബ്രസീലിന്റെ വല കാത്ത ജൂലിയോ സീസർ തന്നെയാണോ ഈ മത്സരത്തിൽ കീപ്പർ ആകുക എന്ന് അദ്ദേഹത്തിന്റെ ഇപ്പോഴത്തെ ഫോം വച്ചു ഉറപ്പില്ല. അതിനാൽ തന്നെ 31 കാരനായ ജെഫെർസൻ ആയിരിക്കാം ഇന്നത്തെ ഗോൾ കീപ്പർ.

പിൻനിര 

തിയഗോ സിൽവ, ഡേവിഡ് ലൂയിസ്, ഡാനി ആൽവസ്, മാർസെലൊ   

ബ്രസീലിന്റെയും ഫ്രഞ്ച് ക്ലബായ പി എസ ജി യുടെയും ക്യാപ്റ്റൻ ആയ തിയെഗോ തന്നെയായിരിക്കും ബ്രസീലിനെയും അവരുടെ പിൻ  നിരയെയും നയിക്കുക. ചെൽസി ആരാധകരുടെ ഇഷ്ടതാരങ്ങളിൽ ഒന്നും, പിന് നിരയിലും ഒപ്പം തന്നെ ഡിഫൻസീവ് മിഡ്ഫീൽഡർ പൊസിഷനിലും കളിക്കുന്ന ഡേവിഡ് ലൂയിസും ഒപ്പമുണ്ടാകും.
 
വലതു വിങ്ങിൽ ബാർസലോണയുടെ ഡാനി ആലവിസ് കളിക്കുംപോൾ, ഇടതു വിങ്ങിൽ റിയാൽ മാഡ്രിഡുതാരം മാർസെലൊ ആയിരിക്കാം ഇന്നിറങ്ങുക. മൈക്കോണ്‍ ഒരു പക്ഷെ പകരക്കാരൻ ആയി ഇറങ്ങിയേക്കാം.

മധ്യനിരയിൽ ഓസ്കാർ, പൌളിഞ്ഞോ, രാമിറസ് എന്നിവർ ആയിരിക്കാൻ ആണ് സാധ്യത.

മുനിരയിൽ പ്രസിദ്ധ താരം നെയ്മർ മുന്നില് നിന്ന് നയിക്കുമ്പോൾ ഒപ്പം ഫ്രെഡ്, ഹൾക്ക്  എന്നിവർ ഇറങ്ങാൻ ആണ് സാധ്യത.

അതെ സമയം റിയൽ മാഡ്രിഡ് മധ്യനിരയിലെ പ്രഗൽഭനായ ലൂക്കാ മോദ്രിച് ഒഴിച്ചാൽ മറ്റുള്ളവർ ഒന്നും തന്നെ ബ്രസീൽ താരങ്ങളെ പോലെ അത്ര പ്രശസ്ഥരല്ല. എന്നാൽ ജർമനിയിലെയും ഫ്രാൻസിലെയും മുൻനിര ക്ലബുകൾക്ക് വേണ്ടി കളിക്കുന്ന ഒരു പിടി താരങ്ങൾ അവര്ക്കുണ്ട് താനും.     

ഈഗോയുടെയും പ്രശസ്ഥിയുടെയും ആതിഥേയരുടെ സമ്മർദ്ദവും ബ്രസീലിനെ തളർത്തുകയും, ഒരു ടീം എന്ന നിലയിലെ ഒത്തൊരുമ ക്രൊയേഷ്യയെ മുന്നോട്ടു നയിക്കുകയും ചെയ്‌താൽ ഫലം മറ്റൊന്നാവുകയും ചെയ്യാം.

ഫലം 

ബ്രസീൽ  1 - 1 ക്രോയേഷ്യ 

ഗോൾ അടിക്കുന്നവർ 

ഹൾക്ക്  - 1 
ലൂക്കാ മോദ്രിച്  - 1 



      

ലോക കപ്പ് ഫുട്ബാൾ, എന്റെ കണ്ണിലൂടെ....

അങ്ങനെ ലോകകപ്പ് ഫുട്ബോൾ 2014 ആരംഭിക്കുകയായി. പതിവ് പോലെ ഭാരതീയരും മലയാളികളും മിക്കവരും തന്നെ ബ്രസീലിനെയും അർജന്റീനയെയും ഒക്കെ പിന്തുണച്ചു അവരുടെ ആശ തീർക്കുകയാണ്. എന്തുകൊണ്ടോ യുറോപ്യൻ ടീമുകളേക്കാൾ മലയാളികൾ ലാറ്റിൻ അമേരിക്കൻ ടീമുകളെ ഇഷ്ടപെടുന്നു, ഒരു പക്ഷെ നമ്മളും അവരെപോലെ കളിയെ വൈകാരികമായി  കാണുന്നത് കൊണ്ടാവാം. 

ഫുട്ബാളിനെ പ്രണയിക്കുന്ന, വീഡിയോ ഗെയിമിലെങ്കിലും ഒരു ഇന്ത്യൻ ടീമിനെ ലോകകപ്പ് വിജയിപ്പിച്ച, ആ വിജയത്തിൽ മുഴങ്ങിയ ജനഗണമനയിൽ കരഞ്ഞ, ഒരു കൊച്ചു കായിക പ്രേമിയുടെ വിലയിരുത്തലുകൾ......