Thursday, June 12, 2014

Brazil - Croatia അവലോകനം

ബ്രസീൽ വിജയിച്ചു - 3-1 നു ക്രൊയേഷ്യയെ തോൽപ്പിച്ചു. പക്ഷെ ഒരു ലോക ചാമ്പ്യന് പറ്റിയ ജയം ആണോ അത് എന്ന് ചോദിച്ചാൽ അല്ല. ക്രൊയേഷ്യയെക്കാൾ ഒട്ടും മെച്ചമായിരുന്നില്ല ബ്രസീലിന്റെ കളി. 

ആദ്യത്തെ ഗോൾ ക്രൊയേഷ്യയുടെ ഭാഗ്യവും മർസെലൊയുടെ ദൗർഭഗ്യവും ആയിരുന്നു. പക്ഷെ പിന്നീട് നടന്നെതല്ലാം ക്രൊയേഷ്യയുടെ ദൌർഭാഗ്യം തന്നെ. 

ലൂക്കാ മോർദ്രിച്ചിനെ മനപ്പൂർവ്വം മുഖത്ത്തിനിടിച്ച നെയ്മർ വെറും മഞ്ഞ കാർഡിൽ ഒതുങ്ങിയപ്പോൾ അവർക്ക് ആദ്യത്തെ ഭാഗ്യം. ചുവപ്പ് കാർഡു കിട്ടേണ്ടിയിരുന്ന ആ ഫൌൾ ബ്രസീലിന്റെയും നെയ്മരിന്റെയും സമ്മർദ്ദത്തെ തുറന്നു കാണിക്കുന്നു.

ഫ്രെഡിനെ ഫൌൾ ചെയ്തതിന് അനുവദിച്ച പെനാൽറ്റി അനാവശ്യമായിരുന്നു. വളരെ പാട് പെട്ടു നെയ്മർ ഒരു സൈഡിൽ നിന്നും വന്നു മറുസൈഡിൽ ചെന്ന് ഇടയ്ക്കു ചുവടുകൾ കുറുക്കി എന്ത് വില കൊടുത്തും ഗോൾ ആക്കാൻ ശ്രമിച്ചിട്ടും ഗോളിയുടെ കൈയ്യിൽ തട്ടിയാണ് അത് ഗോൾ പോസ്റ്റിൽ കയറിയത്. ഒരു വേൾഡ് ക്ലാസ് പ്ലെയറിന്റെ ക്ലാസിനുപരി തെരുവോര പന്തുതട്ടലിന്റെ സംസ്കാരം ആണ് അവിടെ കണ്ടത്.

പിന്നീട് ക്രൊയെഷ്യക്ക് കിട്ടേണ്ടിയിരുന്ന ഒരു ഗോൾ അതിനു തൊട്ടു മുംപായി ഒരു തെറ്റായി വിളിച്ച ഫൌൾ കാരണം നഷ്ടപെട്ടു. 

പക്ഷെ മൂന്നാമത്തെ ഗോൾ, ഓസ്കാറിന്റെ വളരെ മനോഹരമായ ഒരു ഫിനിഷ് അതിലുണ്ടായിരുന്നു. 

ചുരുക്കത്തിൽ പറഞ്ഞാൽ പ്രതീക്ഷിച്ച നിലവാരം ഇല്ലാതിരുന്ന ഒരു കളി, റഫറിയുടെ മോശം തീരുമാനത്തിൽ രക്ഷപെട്ട ബ്രസീൽ.   

വളരെ നന്നായി കളിച്ചത് ലൂക്കാ മോദ്രിച്ച്, വളരെ നല്ല ഫിനിഷിലൂടെ ക്ലാസ് കാണിച്ചത് ഓസ്കാർ. മാർസെലോ, ലൂയിസ്, ഡാനി ആലവിസ് എന്നിവരും നന്നായി കളിച്ചു. 

ക്രോയേഷ്യ നാന്നാ യി കളിച്ചു, റഫറിയുടെ സഹായത്തോടെ ബ്രസീൽ വിജയിച്ചു. 


No comments:

Post a Comment